Categories: KERALATOP NEWS

ഖത്തറിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 6 മരണം, 27 പേർക്ക് പരുക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്കു ടൂർ പോയ ഇന്ത്യക്കാരുടെ ബസ് അപകടത്തിൽപ്പെട്ടു ചുരുങ്ങിയത് ആറുപേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ത്യക്കാരുടെ യാത്രാ സംഘത്തിൽ മലയാളികളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം 4 മണിയോടെയയാിരുന്നു അപകടമെന്നാണ് വിവരം. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് പ്രാദേശിക ഗൈഡുകളും ഒരു ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലീസ് എത്തുന്നതിനുമുമ്പ് നാട്ടുകാർ രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു. സംഭവസ്ഥലത്ത് കാണാതായ മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ രാത്രി വരെ നീണ്ടുനിന്നതായി പോലിസ് പറഞ്ഞു. അപകടത്തെ കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. നിരവധി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഈ പ്രദേശം വളർന്നുവരികയാണ്.

Savre Digital

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

3 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

3 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

3 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

4 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

4 hours ago