ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ട് 12 പേർക്ക് പരുക്കേറ്റു. ബോയിംഗ് 787 ഡ്രീംലൈനർ ക്യുആർ 017 വിമാനമാണ് എയർ ടർബുലൻസിൽ അകപ്പെട്ടത്. വിമാനം സുരക്ഷിതമായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ഡബ്ലിനിൽ ഇറങ്ങിയതായി ഡബ്ലിൻ എയർപോർട്ട് അറിയിച്ചു.
തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം എയർ ടർബുലൻസിൽ അകപ്പെട്ടത്. പരിക്കേറ്റവരിൽ ആറുപേർ യാത്രക്കാരും മറ്റുളളവർ എയർലൈൻസ് ജീവനക്കാരുമാണ്. വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി എല്ലാ അടിയന്തിര സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആരുടെയും പരിക്ക് സാരമല്ലെന്ന് എയർലൈൻസ് അറിയിച്ചു. അപകടത്തെപറ്റി ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. മോശം കാലവസ്ഥയാണ് തുർക്കിക്ക് മുകളിൽ എയർ ടർബുലൻസിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽ പെട്ട് 104 യാത്രക്കാർക്ക് പരിക്കേൽക്കുകയും ഹൃദ്രോഗിയായ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സിംഗപ്പൂർ എയർലൈൻസ് ചൊവ്വാഴ്ച 37,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾക്കകം 6000 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു.
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…