Categories: TOP NEWS

ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരുക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനം ആകാശചുഴിയിൽപെട്ട്  12 പേർക്ക് പരുക്കേറ്റു. ബോയിംഗ് 787 ഡ്രീംലൈനർ ക്യുആർ 017 വിമാനമാണ് എയർ ടർബുലൻസിൽ അകപ്പെട്ടത്. വിമാനം സുരക്ഷിതമായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ഡബ്ലിനിൽ ഇറങ്ങിയതായി ഡബ്ലിൻ എയർപോർട്ട് അറിയിച്ചു.

തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം എയർ ടർബുലൻസിൽ അകപ്പെട്ടത്. പരിക്കേറ്റവരിൽ ആറുപേർ യാത്രക്കാരും മറ്റുളളവർ എയർലൈൻസ് ജീവനക്കാരുമാണ്. വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി എല്ലാ അടിയന്തിര സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആരുടെയും പരിക്ക് സാരമല്ലെന്ന് എയർലൈൻസ് അറിയിച്ചു. അപകടത്തെപറ്റി ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. മോശം കാലവസ്ഥയാണ് തുർക്കിക്ക് മുകളിൽ എയർ ടർബുലൻസിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽ പെട്ട് 104 യാത്രക്കാർക്ക് പരിക്കേൽക്കുകയും ഹൃദ്രോഗിയായ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സിംഗപ്പൂർ എയർലൈൻസ് ചൊവ്വാഴ്ച 37,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾക്കകം 6000 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു.

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരത്…

17 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം…

33 minutes ago

കോട്ടയത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: പാമ്പാടി നെടുകോട്ടുമലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കല്‍ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി…

53 minutes ago

ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി നാരായണ ദാസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസില്‍ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ്…

1 hour ago

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: പാങ്ങില്‍ മരിച്ച ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്. കുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. സാമ്പിൾ…

2 hours ago

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്.…

3 hours ago