കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന് മാർച്ച്
ബെംഗളൂരു : ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണചെയ്യാൻ ലോകായുക്ത നൽകിയ അപേക്ഷയിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവർചന്ദ് ഗഹ്‌ലോട്ടിന് നിവേദനം നൽകി. മുഖ്യമന്ത്രിയെ കുറ്റവിചാരണ ഗവർണർ അനുമതി നൽകിയതിനെ അപലപിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് ശേഷം ഡി. കെ. ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയത്.
മുൻ ബി.ജെ.പി. മന്ത്രിമാരായ ജനാർദനറെഡ്ഡി, ശശികല ജൊല്ലെ, മുരുകേശ് നിറാനി എന്നിവരെ വിവിധ കേസുകളിൽ കുറ്റവിചാരണചെയ്യാൻ ഗവർണർക്കുമുമ്പിലുള്ള അപേക്ഷകളിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗവർണർക്കുമുമ്പിലുള്ള ബില്ലുകളിൽ തുടർനടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
2007-ൽ മുഖ്യമന്ത്രിയായിരിക്കെ ശ്രീസായി വെങ്കിടേശ്വര മിനറൽസിന് വഴിവിട്ട് ഖനനാനുമതി നൽകിയെന്ന കേസിലാണ് കുമാരസ്വാമി അന്വേഷണം നേരിടുന്നത്.
<br>
TAGS : HD KUMARASWAMY | MINE SCAM
SUMMARY : Kumaraswamy should be allowed to be prosecuted in the mine corruption case. Congress leaders submitted a petition to the Governor
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…