ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ ബെംഗളൂരു മേഖലാ പ്രസിഡണ്ട് ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഹിറാ മോറല്‍ സ്‌കൂള്‍ ഓഫ്ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റംഷീദ് ഖുര്‍ആനും കലയുംഎന്ന വിഷയത്തില്‍ ലഘുപ്രഭാഷണം നടത്തി.
അന്താരാഷ്ട്ര കാലിഗ്രാഫര്‍ മുഖ്താര്‍ അഹമ്മദിന്റെ ശിഷ്യയും കാലിഗ്രാഫി വിദഗ്ധയുമായ ജീഹാന്‍ ഹൈദര്‍ വര്‍ക്ക്‌ഷോപ്പ് നയിച്ചു. തിരഞ്ഞെടുത്ത കാലിഗ്രാഫികള്‍ പ്രദര്‍ശിപ്പിച്ചു.
പ്രമുഖ ഗ്രന്ഥകാരനും ജമാഅത്തെ ഇസ്ലാമി കേരളയുടെ നേതാവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രമുഖ പണ്ഡിതന്‍ ഇല്‍യാസ് മൗലവി എന്നിവര്‍ സന്ദര്‍ശിച്ചു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കാലിഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മാര്‍ച്ച് 8-ന് പാലസ് ശീഷ് മഹലില്‍ വച്ച് നടക്കുന്ന റമദാന്‍ സംഗമത്തോടനുബന്ധിച്ച് തനിമയുടെ സ്റ്റാളില്‍ വച്ച് വിതരണം ചെയ്യും. കാലിഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിമയുടെ കീഴില്‍ തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. തനിമ പ്രതിനിധി മുജീബ് റഹിമാന്‍ സ്വാഗതവും ഹിറാ മോറല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷെമീമ മുഹ്‌സിന്‍ നന്ദിയും അറിയിച്ചു.
<br>
TAGS : THANIMA,
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…