ബെംഗളൂരു: ഗണേശോത്സവത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). ഈ വർഷത്തെ ഗണേശോത്സവം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) പ്രതിമകൾ, ഭാരമേറിയ ലോഹം കൊണ്ടുണ്ടാക്കിയവ, കെമിക്കൽ നിറങ്ങൾ കൊണ്ട് വരച്ച വിഗ്രഹങ്ങൾ എന്നിവയ്ക്കാണ് നിരോധനം. സെപ്റ്റംബർ ഏഴിനാണ് ഗണേശോത്സവം.
ഇത്തരം വിഗ്രഹങ്ങളുടെ നിർമ്മാണം, വിൽപന, നിമജ്ജനം എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കേസെടുക്കുമെന്ന് കെഎസ്പിസിബി അറിയിച്ചു. കളിമൺ ഗണേശ വിഗ്രഹങ്ങൾക്ക് ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
കളിമൺ വിഗ്രഹങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. മാത്രമല്ല പ്രകൃതിദത്തമായി വെള്ളത്തിൽ ലയിക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി ജലത്തിൻ്റെ ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ബോർഡ് അറിയിച്ചു.
TAGS: BENGALURU | PLASTER OF PARIS
SUMMARY: PoP idols banned in Karnataka ahead of Ganesh festival
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…