ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട് നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ ഇന്നും നാളെയും ഗതാഗതക്കുരുക്ക് കൂടുതലായിരിക്കുമെന്നും, ഇക്കാരണത്താൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്ന ജീവനക്കാർക്ക് ഇന്ന് വർക്ക് ഫ്രം ഹോം നൽകുമെന്ന് കമ്പനി അറിയിച്ചതായി ബെംഗളൂരു സിറ്റി ജോയിൻ്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു.
ഇതുവഴി റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, മറ്റുള്ളവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15, വ്യാഴം), വരമഹാലക്ഷ്മി (ഓഗസ്റ്റ് 16, വെള്ളി), ശനി, ഞായർ എന്നിവയുൾപ്പെടെയുള്ള അവധി ദിവസങ്ങൾ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ഔട്ടർ റിംഗ് റോഡിൽ കെആർ പുരത്തേക്കുള്ള റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്.
സർജാപുർ റോഡ്, മാറത്തഹള്ളി, കെആർ പുരം, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ഔട്ടർ റിങ് റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ കുടുങ്ങി. സമാന സ്ഥിതി ഇ വർഷവും തുടരാതിരിക്കാനാണ് നടപടി. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം വരെയും പിന്നീട് എയർപോർട്ട് റോഡിലേക്കും നീളുന്ന മെട്രോ ജോലികൾ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുണ്ട്. ഇക്കാരണത്താൽ ഇന്നും നാളെയും ജീവനക്കാർ കമ്പനികളിലേക്ക് പോയാൽ ഗതാഗതക്കുരുക്ക് വർധിക്കുമെന്നും അനുചേത് കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC
SUMMARY: Bengaluru traffic police urges IT employees to work from home in view of expected traffic congestion ahead of long weekend
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…