ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനത്തിനെതിരെ നടന്ന സ്പെഷ്യൽ ഡ്രൈവിലാണിത്. വലിയ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടത്തിയ ഡ്രൈവിൽ 1,757 കേസുകൾ രജിസ്റ്റർ ചെയ്യുകയും 88.6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

തെറ്റായ ദിശയിലോ നോ എൻട്രി സ്‌ട്രെച്ചുകളിലോ വാഹനമോടിച്ച കേസുകളാണ് കൂടുതൽ കേസുകൾ (739) രജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 718 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.  3,395 വാഹനങ്ങൾ പരിശോധിച്ചതിൽ 24 ഡ്രൈവർമാരെ മദ്യപിച്ച് ഓടിക്കുന്നത് കണ്ടെത്തി. കൂടാതെ, അനുവദനീയമായതിലും കൂടുതൽ കുട്ടികളുമായി സ്കൂൾ ബസുകൾ ഓടിച്ചതിന് 327 കേസുകളും വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 65,400 രൂപ പിഴ ചുമത്തി.

ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് നവംബർ 4 നും 7 നും ഇടയിൽ ഡെലിവറി ജീവനക്കാർ സാധാരണയായി ഉപയോഗിക്കുന്ന ഇ-ബൈക്കുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. ഇതിൽ വൺവേ നിയന്ത്രണം ലംഘിച്ചതിന് 141 കേസുകളും ഫുട്പാത്തിൽ വാഹനം ഓടിച്ചതിന് 35 കേസുകളും രജിസ്റ്റർ ചെയ്തു.

TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Traffic violation in Bengaluru: 1,757 cases booked, ₹88 lakh fine collected in 5 hours

Savre Digital

Recent Posts

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

30 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

1 hour ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

2 hours ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

3 hours ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

3 hours ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

3 hours ago