ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു – മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള കണക്കുകളാണിതെന്ന് പോലീസ് പറഞ്ഞു. സീറ്റ് ബെൽറ്റുകൾ ഇല്ലാതെ വാഹനമോടിക്കൽ, ലെയ്ൻ അച്ചടക്ക ലംഘനം ഉൾപ്പെടെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.
ജൂണിൽ രാമനഗര, മാണ്ഡ്യ, മൈസൂരു എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിയമലംഘനം നടത്തി വാഹനമോടിച്ചവർക്കെതിരെ 1,61,491 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ബെംഗളൂരു – മൈസൂരു ഹൈവേയിലെ 12 വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 40-ലധികം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളിലാണ് എല്ലാ നിയമലംഘനങ്ങളും റെക്കോർഡ് ചെയ്തത്.
1.6 ലക്ഷം നിയമലംഘനങ്ങളിൽ, 1.3 ലക്ഷം പേർക്കെതിരെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് കേസെടുത്തത്. അമിതവേഗത്തിന് 7,671 കേസുകൾ, ലെയ്ൻ അച്ചടക്കം ലംഘിച്ചതിന് 12,609, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1,830 കേസുകൾ എന്നിങ്ങനെയാണ് മറ്റുള്ള കണക്കുകൾ.
TAGS: BENGALURU UPDATES | BENGALURU-MYSURU EXPRESS HIGHWAY
SUMMARY: Police collect 9cr fine in a month on Mysuru-Bengaluru highway
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…