ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കൽ, ഗതാഗത നിയമലംഘനം, യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എംഎൻ അനുചേത് പറഞ്ഞു.
ആദ്യഘട്ടത്തിൽ ഈസ്റ്റ് സോണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഈസ്റ്റ് ട്രാഫിക് പോലീസ് പറഞ്ഞു. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ സർവീസ് നടത്തുക, അധിക നിരക്ക് ഈടാക്കുക, ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ വിസമ്മതിക്കുക തുടങ്ങിയ പരാതികളാണ് കൂടുതലും.
ഈസ്റ്റ് സോണിൽ മാത്രം ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മൂന്ന് കേസുകൾ, ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ആവശ്യപ്പെട്ടതിന് 213 കേസുകൾ, മീറ്റർ നിരക്ക് ഇടാൻ വിസമ്മതിച്ചതിന് 234 കേസുകൾ, മറ്റ് 383 ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയുൾപ്പെടെ 833 കേസുകളാണ് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തത്. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ സമാനമായ ഡ്രൈവ് എല്ലാ സോണിലും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU UPDATES| AUTO| POLICE
SUMMARY: Traffic police starts special drive against rule violation by autos
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…