ബെംഗളൂരു: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. താവർ ചന്ദ് ഗെലോട്ടിനായി ബുള്ളറ്റ് പ്രൂഫ് കാർ സജ്ജമാക്കി. ഒപ്പം ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം ഉത്തരവിറക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന് പിന്നാലെയാണ് ഉത്തരവ്.
ഗവർണറായി അധികാരമേറ്റപ്പോൾ തന്നെ അദ്ദേഹത്തിനായി ബുള്ളറ്റ് പ്രൂഫ് കാർ ക്രമീകരിച്ചിരുന്നു. എന്നാൽ ആ കാർ പിന്നീട് തിരിച്ചയച്ചു. മുഖ്യമന്ത്രി സിദ്ധരാമയയ്‌ക്കെതിരായ മൂഡ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയതിന് പിന്നാലെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ കോലം കത്തിച്ചു. ഈ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല പരിപാടികളും ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
TAGS: KARNATAKA | GOVERNOR
SUMMARY: Centre increases security for Governor Thawarchand Gehlot
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…