Categories: BENGALURU UPDATES

ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ സെക്യൂരിറ്റി ഏജൻസികളുടെ സഹായം തേടുമെന്ന് ബിബിഎംപി

ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്താൻ പദ്ധതിയുമായി ബിബിഎംപി. 2023-2024 അധ്യയന വർഷത്തേക്ക് സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിന് ടെൻഡർ നൽകിയ മൂന്ന് സ്വകാര്യ സുരക്ഷാ ഏജൻസികളെ ഈ വർഷവും പരിഗണിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ബിബിഎംപി സ്കൂളുകളെ മാത്രമാണ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. അപ്പു ഡിറ്റക്റ്റീവ് ആൻഡ് സെക്യൂരിറ്റി സർവീസസ്, ഡിറ്റക്റ്റ് വെൽ സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്പ് വാച്ച് ഇൻവെസ്റ്റിഗേറ്റിംഗ് സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മുൻ വർഷം ബിബിഎംപിയെ സമീപിച്ചു ഏജൻസികൾ. ഈ വർഷം പുതിയ ടെൻഡർ ഏറ്റെടുക്കില്ലെന്ന് തുഷാർ ഗിരിനാഥ് അറിയിച്ചു.

2024-25 അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബിബിഎംപി സ്‌കൂളുകൾ മെയ് 29-ന് വീണ്ടും തുറക്കും. സ്‌കൂളുകളിലെ അധ്യാപകരിൽ 20 ശതമാനം മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ കരാർ അടിസ്ഥാനത്തിലുള്ളവരാണ്. നിലവിൽ, ബിബിഎംപിയിൽ നഴ്‌സറി, പ്രൈമറി, ഹൈസ്‌കൂൾ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി തലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ 700-ലധികം ഗസ്റ്റ് അധ്യാപകരുണ്ട്.

Savre Digital

Recent Posts

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

32 minutes ago

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…

37 minutes ago

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

1 hour ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

2 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

2 hours ago

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

3 hours ago