Categories: KARNATAKATOP NEWS

ഗിഗ് തൊഴിലാളികൾക്കുള്ള ക്ഷേമ ബിൽ മന്ത്രിസഭ പാസാക്കി

ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ് നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ഗിഗ് വർക്കേഴ്‌സിന്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ബിൽ. ഓരോ ഓർഡറിലും തൊഴിലാളിക്ക് നൽകുന്ന പേയ്‌മെന്റിന്റെ ഒന്ന് മുതൽ 5 ശതമാനം വരെ ക്ഷേമ ഫീസ് നിർദ്ദേശിക്കുന്നുണ്ട്. ഈ തുക തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിലേക്ക് പോകും.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തൊഴിലാളികളുടെ രജിസ്ട്രേഷൻ, ക്ഷേമ ഫീസ് പിരിവ്, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ ഉറപ്പാക്കാൻ ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ് സ്ഥാപിക്കും. നിയമം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ എല്ലാ ഗിഗ് വർക്കേഴ്‌സിന്റെയും ഡാറ്റാബേസ് ബോർഡിന് നൽകാൻ അതാത് പ്ലാറ്റ്ഫോർമുകളോട് നിർദേശിച്ചിട്ടുണ്ട്. ക്ഷേമ ഫീസ് പിരിവിൽ സുതാര്യത കൊണ്ടുവരുന്നതിനായി പേയ്‌മെന്റ് ആൻഡ് വെൽഫെയർ ഫീസ് വെരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തൊഴിലാളികൾക്ക് നൽകുന്ന ഓരോ പേയ്‌മെന്റും ക്ഷേമ ഫീസും ഈ സിസ്റ്റത്തിലേക്ക് അയയ്ക്കും. ബിൽ അനുസരിച്ച് സാധുവായതും രേഖാമൂലമുള്ളതുമായ കാരണവും 14 ദിവസത്തെ മുൻകൂർ നോട്ടീസും ഇല്ലാതെ ഒരു തൊഴിലാളിയെയും പിരിച്ചുവിടാൻ കഴിയില്ല.

TAGS: KARNATAKA | GIG WORKERS
SUMMARY: Karnataka Cabinet clears Platform-based Gig Workers’ Bill

Savre Digital

Recent Posts

62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…

13 minutes ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…

35 minutes ago

ഇസ്രയേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരുക്ക്

ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…

58 minutes ago

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

2 hours ago

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടരും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…

2 hours ago

പ്രായപരിധിയില്‍ ഇളവ്, ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…

2 hours ago