കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പോലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പോലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക നല്‍കിയോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പോലീസ് ജിസിഡിഎക്ക് ചോദ്യാവലി നല്‍കി. സ്റ്റേഡിയത്തില്‍ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പോലീസ് നല്‍കിയത്. അതേസമയം സ്റ്റേഡിയത്തില്‍ പരിപാടി നടത്തിയതിനെ തുടർന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്സ് ആണ് നോക്കുന്നത്.
പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പോലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
TAGS : DIVYA UNNI
SUMMARY : Guinness World Record Dance; Divya Unni was given five lakh rupees by the organizers
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…