Categories: TOP NEWS

ഗീസറിൽ നിന്ന് ഗ്യാസ് ചോർച്ച; അമ്മയും മകനും മരിച്ചു

ബെംഗളൂരു: ശുചിമുറിയിലെ ഗീസറിൽ നിന്നും ഗ്യാസ് ചോർന്ന് അമ്മയും മകനും മരിച്ചു. ബെംഗളൂരു മാഗദി റോഡിൽ ജ്യോതിനഗറിലാണ് സംഭവം. ശോഭ (40), മകൻ കെ. ദിലീപ് (17) എന്നിവരാണ് മരിച്ചത്. ശോഭയുടെ മൂത്തമകളായ ശശികല വീട്ടുജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

ദിലീപ് കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ വന്നതോടെ ശോഭ കുളിമുറിക്ക് അകത്ത് കയറി. ഈ സമയത്താണ് മകനെ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്. മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു. വൈകുന്നേരം 6.30 ഓടെ വീട്ടിലെത്തിയ ശശികല ഇരുവരേയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ അടുക്കളയിലെ ചെറിയ ജനൽ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Mother, son die due to gas geyser leak near Bengaluru

Savre Digital

Recent Posts

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ബാ​ലി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ…

50 minutes ago

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ ചാർജ് ഇളവ് ജനുവരി 5നു നിലവിൽ വരും.…

59 minutes ago

തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം; അ​വ​സാ​ന ദി​വ​സം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) ഭാ​​​ഗ​​​മാ​​​യു​​​ള്ള എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​മു​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സാ​​​ന ദി​​​വ​​​സം ഇ​​​ന്ന്. വി​​​ത​​​ര​​​ണം…

1 hour ago

ബലാത്സംഗക്കേസിൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ…

1 hour ago

യാത്രക്കാര്‍ക്ക് സന്തോഷവാർത്ത! ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ഇനി റിസർവേഷൻ ചാർട്ട് റെഡി

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട്…

1 hour ago

കാപ്പിത്തോട്ടത്തിൽ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…

2 hours ago