ബെംഗളൂരു: ബെളഗാവി – ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. വെള്ളിയാഴ്ച ദുദ്‌സാഗറിനും സൊനാലിമിനും ഇടയിൽ കൽക്കരി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി മറിഞ്ഞു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ഗോവയിലെ വാസ്കോയിൽ നിന്ന് ബെള്ളാരി തോരണഗല്ലുവിലെ ജിൻഡാൽ സ്റ്റീൽ മില്ലിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് അപകടത്തിൽ പെട്ടത്. ആകെയുണ്ടായിരുന്ന 11 ബോഗികളിൽ ഒന്ന് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ബെളഗാവി, ഹുബ്ബള്ളി റൂട്ടുകളിലെ പാസഞ്ചർ ട്രെയിൻ ഷെഡ്യൂളുകളെ ബാധിച്ചു. ഗോവ വഴി വരുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി. ബെംഗളൂരുവിലെ യശ്വന്ത്പൂരിനും ഗോവയിലെ വാസ്‌കോയ്ക്കും ഇടയിലുള്ള വാസ്‌കോ ഡ ഗാമ എക്‌സ്പ്രസും റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ മഹാരാഷ്ട്ര വഴി തിരിച്ചുവിട്ടു. ശനിയാഴ്ച ഉച്ചയോടെ ട്രെയിൻ സർവീസ് പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
TAGS: KARNATAKA | TRAIN | CANCELLATION
SUMMARY: Goods train derails near Dudhsagar, some passengers trains cancelled and diverted
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…
ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…