ബെംഗളൂരു : ഗുണ്ടൽപേട്ടില്‍ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാണ് (50) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ അസീസ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ അബ്ദുൾ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവർ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ബെണ്ടഗള്ളി ഗേറ്റിനുസമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അസീസിന്റെ മറ്റുമക്കളായ മുഹമ്മദ് അദ്‌നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്ദിയ സുൽഫയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ടുമാസം), അബ്ദുൽ അസീസിന്റെ സഹോദരപുത്രൻ മുഹമ്മദ് ഷാനിജ് (15) എന്നിവർ അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
<br>
TAGS : ACCIDENT
SUMMARY : Gundalpet car accident: One more Malayali died
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…
കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…
മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…
നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…