തൃശൂര്‍: ഗുരുവായൂരമ്പല നടയിൽ ഇന്ന് കല്യണ മേളം. 356 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്നത്. പുലര്‍ച്ചെ നാല് മണിമുതല്‍ താലിക്കെട്ട് തുടങ്ങി. ആറ് മണി വരെ 76 വിവാഹങ്ങള്‍ കഴിഞ്ഞു. ഇനിയും ടോക്കണ്‍ എടുത്ത് വിവാഹം ബുക്ക് ചെയ്യാം. ഇതോടെ 2017ല്‍ നടന്ന 277 വിവാഹങ്ങളുടെ ചരിത്രം മറികടക്കും. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ തീരുമാനിച്ചത്. മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്.
ആറ് മണ്ഡപങ്ങളാണ് റെക്കോര്‍ഡ് കല്യാണത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മണ്ഡപങ്ങളെല്ലാം ഒരുപോലെയാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ കൊടുത്താണ് വധൂവരന്മാരെ മണ്ഡപത്തില്‍ കയറ്റുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേനടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. താലിക്കെട്ട് ചടങ്ങിന്റെ സമയമായാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച് മണ്ഡപത്തിലെത്തി താലിക്കെട്ട് കഴിഞ്ഞ് തെക്കേ നടവഴി മടങ്ങണം. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനമുള്ളു. തിരക്കുകള്‍ നിയന്ത്രിക്കാന്‍ ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
<br>
TAGS : WEDDING | GURUVAYUR TEMPLE
SUMMARY : Wedding fair today at Guruvayoor ambala nata; 356 bride and groom are stepping into a new life
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…