തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂർ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ 2024 സെപ്‌തംബർ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന് പൂർത്തിയായപ്പോള്‍ 58081109 രൂപയാണ് ഇതുവരെ ലഭിരിക്കുന്നത്.
ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിന്‍റെ 114 കറൻസിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നട ഇ – ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുണ്ടായിരുന്ന സെപ്‌തംബർ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. പുലർച്ചെ നാലുമണി മുതല്‍ തുടങ്ങിയ കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.
TAGS : GURUVAYUR TEMPLE | INCOME
SUMMARY : Record revenue in Guruvayur; The income so far in the month of September is around 6 crores
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…