ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയില്‍ ജസ്ന സലീമിനെതിരെ കേസ്. പോലീസ് കേസെടുത്തിരിക്കുന്നത് കലാപ ശ്രമം ഉള്‍പ്പെടെ ചുമത്തിയാണ്. കിഴക്കേനടയിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് കേക്ക് മുറിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ജസ്നയുടെ നടപടിയും വിവാദത്തിലായിരുന്നു. ഈ സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ് എന്നും അവിടെ വെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വിഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതും ഇതിന് പിന്നാലെയാണ്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാള്‍ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി പി വേണുഗോപാല്‍, ബബിത മോള് എന്നിവര്‍ ആയിരുന്നു അന്ന് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്ന നിരന്തരമായി ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയാണെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂര്‍ണമായി നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉള്‍വശം ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കിഴക്കേ നടയിലെ ദീപസ്തംഭത്തിന് അടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ ജസ്ന മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ പരാതിയില്‍ ആണ് കലാപശ്രമം ഉള്‍പ്പെടെ ചുമത്തി ഗുരുവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
TAGS : LATEST NEWS
SUMMARY : Violation of High Court order at Guruvayur temple; Case filed against Jasna Salim
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…
പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…