Categories: KERALATOP NEWS

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: മൂന്നു യുവാക്കള്‍ സ്കൂട്ടറും കാറുമായി കായലില്‍ വീണു

ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍ വീണു. ആർക്കും അപായമില്ല. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം.

സ്കൂട്ടറില്‍പ്പോയ ജീവനക്കാരിലൊരാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കള്‍ കാറില്‍ പിന്നാലെ പോയി. എന്നാല്‍ കടവിലെത്തിയപ്പോള്‍ റോഡ് തീർന്നത് മാപ്പില്‍ കാണിച്ചില്ല. ഇതോടെയാണ് സ്കൂട്ടറും കാറും വെള്ളത്തില്‍ പോയതെന്നാണ് പോലീസ് പറയുന്നത്. പുരവഞ്ചിജീവനക്കാരാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്.

TAGS : ALAPPUZHA NEWS | GOOGLE MAP
SUMMARY : Trip by looking at Google Maps: Three youths with a scooter and a car fell into the lake

Savre Digital

Recent Posts

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

19 minutes ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

23 minutes ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

57 minutes ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

58 minutes ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

2 hours ago