ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍ വീണു. ആർക്കും അപായമില്ല. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം.
സ്കൂട്ടറില്‍പ്പോയ ജീവനക്കാരിലൊരാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുകയായിരുന്നു. മറ്റു സുഹൃത്തുക്കള്‍ കാറില്‍ പിന്നാലെ പോയി. എന്നാല്‍ കടവിലെത്തിയപ്പോള്‍ റോഡ് തീർന്നത് മാപ്പില്‍ കാണിച്ചില്ല. ഇതോടെയാണ് സ്കൂട്ടറും കാറും വെള്ളത്തില്‍ പോയതെന്നാണ് പോലീസ് പറയുന്നത്. പുരവഞ്ചിജീവനക്കാരാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്.
TAGS : ALAPPUZHA NEWS | GOOGLE MAP
SUMMARY : Trip by looking at Google Maps: Three youths with a scooter and a car fell into the lake
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…