ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. തേജശ്വര സതാരെ, ബാരകേര എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏട്ടായി ഉയർന്നു. നേരത്തെ ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19) ബസവരാജ് (40), ഇംഗലഹള്ളി സ്വദേശി നിജലിംഗപ്പ ബെപുരി (58), ഉങ്കൽ സ്വദേശി സഞ്ജയ് സാവദട്ടി (17) എന്നിവർ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി സായിനഗർ ക്ഷേത്രത്തിനുസമീപത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഒൻപത് അയ്യപ്പഭക്തർക്ക് സംഭവത്തിൽ പൊള്ളലേറ്റിരുന്നു. ഹുബ്ബള്ളി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു മരിച്ച എട്ട് പേരും. ചികിത്സയിലുള്ള മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷംരൂപ അനുവദിച്ചതായി മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
TAGS: KARNATAKA | DEATH
SUMMARY: Two more Ayyappa devotees succumb to burns, death toll mounts to eight
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…