ബെംഗളൂരു: ഗ്രാനൈറ്റ് ക്വാറിയിൽലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗുരിനടുത്തുള്ള മകാപൂരിൽ ശനിയാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ബാഗൽകോട്ട് ഇൽക്കൽ സ്വദേശിയായ വെങ്കിടേഷ് (38) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റു. കോപ്പാൾ കുഷ്ടഗി സ്വദേശിയായ മഹാലിംഗിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്വാറി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം ഉണ്ടായ ശേഷം ഉടമകൾ പോലീസിനെ വിവരമറിയിച്ചിരുന്നില്ല. മാത്രമല്ല, അപകടം സാധാരണമാണെന്ന് വരുത്തിതീർക്കാൻ മരിച്ച വെങ്കിടേഷിന്റെ മൃതദേഹം ബാഗൽകോട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇയാളുടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി മുദ്ഗലിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. സംഭവത്തിൽ മുദ്ഗൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | BLAST
SUMMARY: One dies in blast at granite quarry
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…