ബെംഗളൂരു: ബിബിഎംപിയെ വിഭാജിക്കുന്നത് ലക്ഷ്യം വെച്ചുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിബിഎംപിയെ പരമാവധി 10 സിറ്റി കോർപ്പറേഷനുകളാക്കി വിഭജിക്കനാണ് ബിൽ നിർദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തരം, നഗരവികസനം, ഗതാഗതം, ഊർജം എന്നീ വകുപ്പുകൾ വഹിക്കുന്ന കർണാടക മന്ത്രിമാരും ബെംഗളൂരുവിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി ബിൽ നിയമമാക്കാൻ പുതിയ കമ്മിറ്റി രൂപീകരിക്കും. ഇവരെക്കൂടാതെ, സിറ്റി കോർപ്പറേഷനുകളുടെ മേയർമാർ, സിറ്റി കോർപ്പറേഷൻ അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ഓരോ സിറ്റി കോർപ്പറേഷനിൽ നിന്നും രണ്ട് അംഗങ്ങൾ വീതാവും പുതിയ കമ്മിറ്റിയുടെ ഭാഗമാകും.
ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി കമ്മീഷണർ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർപേഴ്‌സൺ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ്, ബെസ്കോം എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ, ബെംഗളൂരു പോലീസ് കമ്മീഷണർ, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അതോറിറ്റി, ചീഫ് ടൗൺ പ്ലാനർ, ജിബിഎയുടെ എൻജിനീയർ-ഇൻ-ചീഫ്, കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് പത്തോളം പുതിയ കോര്പഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
TAGS: BENGALURU | GREATER BENGALURU GOVERNANCE BILL
SUMMARY: Greater Bengaluru Governance Bill tabled in Karnataka Assembly
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…