ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേരാണ് അറസ്റ്റിലായത്. അറസ്റ്റിൽ. യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സൊനാലിയാണ് (33) മരിച്ചത്. സൊനാലിക്ക് രണ്ട് പെൺമക്കളാണ്.
വീണ്ടും ഗർഭിണിയായതോടെ നടത്തിയ ലിംഗനിർണയം പരിശോധനയിൽ മൂന്നാമത്തേതും പെൺഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു.
ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. മഹാലിംഗപുരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു.
TAGS:KARNATAKA, CRIME
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…