ബെംഗളൂരു: ഗർഭധാരണത്തിനുള്ള ഭാര്യയുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മക്കളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. കൊലക്കേസ് പ്രതിക്കു പരോൾ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 30 ദിവസത്തെ പരോൾ ആണു കോടതി അനുവദിച്ചത്.
കോലാർ സ്വദേശിനിയായ 31കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ പ്രതിക്കു പരോൾ അനുവദിച്ചത്. കൊലക്കേസിൽ പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. പതിനഞ്ചു ദിവസം പരോൾ ലഭിച്ചതിനെത്തുടർന്നായിരുന്നു വിവാഹം നടത്തിയത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു.
[taxopress_relatedposts id=”1″]
എന്നാൽ കുട്ടികളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താൽ ഭർത്താവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹർജി നൽകിയത്. ഭർത്താവിന്‍റെ അമ്മയ്ക്കു വിവിധ അസുഖങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വാദംകേട്ട കോടതി ജൂലൈ നാല് വരെ പ്രതിക്ക് പരോൾ അനുവദിക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
TAGS: KARNATAKA, HIGHCOURT
KEYWORDS: Being pregnant is the right of wife says highcourt
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…