കൊല്ലം : പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് യുവാക്കളുടെ കൊടും ക്രൂരത. കുതിരയെ യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് തല്ലി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുതിര ആക്രമിക്കപ്പെട്ട കാര്യം ഉടമ അറിഞ്ഞത്. തുടര്‍ന്ന് ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.
<br>
TAGS : KOLLAM NEWS
SUMMARY : Cruelty to a pregnant horse; Three people are in remand
ബെംഗളൂരു: നോര്ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില് സെപ്റ്റംബര് 27,28 തിയ്യതികളില് ഇന്ദിരനഗര് കെഎന്ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില് നോര്ക്ക കെയര് മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില് വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്: പഹല്ഗാം ആക്രമണത്തിന് ഭീകരര്ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര് സ്വദേശി അറസ്റ്റില്. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…