ബെംഗളൂരു: ക്ഷേത്ര ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ബെംഗളൂരു സ്വദേശിനി ജ്യോതിയാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്നാട് സ്വദേശി രോഹിത് (26) ശനിയാഴ്ച വൈകീട്ടോടെ മരണപ്പെട്ടിരുന്നു.
ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഘോഷയാത്ര നടക്കുന്നതിനു സമീപം ഓട്ടോറിക്ഷയിലായിരുന്നു ജ്യോതി ഉണ്ടായിരുന്നത്. രഥം ഓട്ടോയ്ക്ക് മുകളിലേക്ക് വീണതോടെ ജ്യോതിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
മദ്ദൂരമ്മ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന 100 അടി ഉയരമുള്ള രഥമാണ് തകർന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഉദ്യോഗസ്ഥർ ശേഷിച്ച എല്ലാ രഥങ്ങളും പൊളിച്ചുമാറ്റി. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ രീതിയില്‍ രോഷം ഉയർന്നിട്ടുണ്ട്. ചികിത്സയിൽ വഴിയോരക്കച്ചവടക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ നിരവധി പേർ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇരകളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾ ആരോപിച്ചു.
TAGS: TEMPLE | ACCIDENT
SUMMARY: One more dies in temple chariot accident
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…