Categories: TOP NEWS

ചന്ദ്രോപരിതലം തൊട്ട് ചൈനയുടെ ചാങ്’ഇ-6

ബെ​യ്ജി​ങ്: ​ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായ ചുവടുവയ്പ്പുമായി ചൈന. ച​ന്ദ്ര​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് വി​ക്ഷേ​പി​ച്ച ചാ​ങ് ഇ 6 ​പേ​ട​കം ച​ന്ദ്ര​ന്റെ വി​ദൂ​ര​ഭാ​ഗ​ത്ത് വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാങ് ഇ – 6 ആണ് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ് ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ച് സാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ചൈന.

മേയ് 3 ന് ചൈനയിലെ വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ച ചാങ് ഇ – 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവ-എയ്റ്റ്‌കെന്‍ (എസ്പിഎ) തടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അപ്പോളോ ഗര്‍ത്തത്തിന്റെ തെക്കന്‍ ഭാഗത്താണ് പേടകം ഇറങ്ങിയതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചാ​ങ് ഇ 6 ​ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നെ ‘ച​രി​ത്ര നി​മി​ഷം’​എ​ന്നാ​ണ് ചൈ​ന​യി​ലെ മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച​ത്. 2030ൽ ​മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​മു​മ്പ് മൂ​ന്ന് പേ​ട​ക​ങ്ങ​ൾ​കൂ​ടി വി​ക്ഷേ​പി​ക്കാ​നാ​ണ് ചൈ​ന പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. 2019ൽ ​ചൈ​ന വി​ക്ഷേ​പി​ച്ച ചാ​ങ് ഇ 4 ​ആ​ണ് ഇ​തി​നു​മു​മ്പ് ച​ന്ദ്ര​ന്റെ വി​ദൂ​ര​ഭാ​ഗ​ത്ത് വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ ഏ​ക പേ​ട​കം.

<BR>

TAGS : TECHNOLOGY, MOON MISSION, CHANGE’E 6
KEYWORDS: China’s Chang’e-6 touches the lunar surface

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

3 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

4 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

5 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

6 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

6 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

6 hours ago