ബെയ്ജിങ്: ചാന്ദ്ര പര്യവേക്ഷണത്തില്‍ നിര്‍ണായ ചുവടുവയ്പ്പുമായി ചൈന. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞമാസം മൂന്നിന് വിക്ഷേപിച്ച ചാങ് ഇ 6 പേടകം ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങി. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ റോബോട്ടിക് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാങ് ഇ – 6 ആണ് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ് ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ച് സാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ചൈന.
മേയ് 3 ന് ചൈനയിലെ വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ച ചാങ് ഇ – 6 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവ-എയ്റ്റ്‌കെന്‍ (എസ്പിഎ) തടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അപ്പോളോ ഗര്‍ത്തത്തിന്റെ തെക്കന്‍ ഭാഗത്താണ് പേടകം ഇറങ്ങിയതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചാങ് ഇ 6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനെ ‘ചരിത്ര നിമിഷം’എന്നാണ് ചൈനയിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2030ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുമുമ്പ് മൂന്ന് പേടകങ്ങൾകൂടി വിക്ഷേപിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ ചൈന വിക്ഷേപിച്ച ചാങ് ഇ 4 ആണ് ഇതിനുമുമ്പ് ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങിയ ഏക പേടകം.
<BR>
TAGS : TECHNOLOGY, MOON MISSION, CHANGE’E 6
KEYWORDS: China’s Chang’e-6 touches the lunar surface
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…