Categories: KARNATAKATOP NEWS

ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ചന്നപട്ടണ ബെംഗളൂരുവിൻ്റെ ഭാഗമാക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നിലവിൽ രാമനഗരയ്ക്ക് കീഴിലാണ് ചന്നപട്ടണ ഉൾപ്പെടുന്നത്. എന്നാൽ ആദ്യകാലം മുതൽ ബെംഗളൂരു നഗരവുമായി അടുത്ത ബന്ധം ചന്നപട്ടണയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ഹോസ്‌കോട്ട്, ദേവനഹള്ളി, മാഗഡി, കനകപുര എന്നിവയെല്ലാം ബെംഗളൂരുവിലാണ്.

2023 ഒക്ടോബറിൽ രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കുമെന്ന് ശിവകുമാർ അറിയിച്ചിരുന്നു. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നിർദേശത്തെ എതിർത്ത് നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചന്നപട്ടണയിൽ നിന്ന് കോൺഗ്രസ് എംഎൽഎയെ തിരഞ്ഞെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ചന്നപട്ടണയെ ബെംഗളൂരുവിന്റെ ഭാഗമാക്കാൻ സാധിക്കുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | DK SHIVAKUMAR
SUMMARY: Channapattana will be part of bengaluru soon says shivakumar

Savre Digital

Recent Posts

ട്യൂഷന് പോകുന്നതിനിടെ വാഹനാപകടം; പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…

13 minutes ago

വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…

30 minutes ago

“നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ് വില”; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച്‌ ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച്‌ വിവരിക്കുന്ന ബ്രിട്ടീഷ്…

42 minutes ago

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…

51 minutes ago

പലമ പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…

1 hour ago

തെരുവുനായ ആക്രമണത്തില്‍ 20 ലക്ഷം നഷ്ടപരിഹാരം വേണം; ഹൈക്കോടതിയെ സമീപിച്ച്‌ യുവതി

ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…

2 hours ago