ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ ഘനവ്യവസായ – സ്റ്റീൽ മന്ത്രിയാണ് കുമാരസ്വമി.
വൊക്കാലിഗ വിഭാഗത്തിന്റെ സ്വാധീനമാണ് ചന്നപട്ടണയിലുള്ളത്. നേരത്തെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ പേരായിരുന്നു ചന്നപട്ടണത്ത് മത്സരിക്കാൻ ഉയർന്നിരുന്നത്. എന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു റൂറലിൽ നിന്ന് ബിജെപിയുടെ സി.എൻ മഞ്ജുനാഥിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. സഹോദരന്റെ തോൽവിക്ക് മറുപടി നൽകാനും കൂടിയാണ് ഡി. കെ. ചന്നപട്ടണയിൽ മത്സരിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗം കൂടിയാണ് ചന്നപട്ടണ. മേഖലയിൽ തന്റെ സ്വാധീനം പുനസ്ഥാപിക്കാനും ദേവഗൗഡ കുടുംബത്തിന്റെ മേധാവിത്വം ചെറുക്കാനും ശിവകുമാർ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കനകപുര മണ്ഡലത്തെയാണ് ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്.
TAGS: KARNATAKA| BYPOLL
SUMMARY: Dk shivakumar likely to compete from channapatna in upcoming bypoll
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…