Categories: KARNATAKATOP NEWS

ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) രക്ഷപ്പെടുത്തി. മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം.എസ്.വി സലാമത്ത് മെയ് 14 ന് പുലര്‍ച്ചെ അഞ്ചരയോടെ മുങ്ങുകയായിരുന്നു.

സിമന്റും നിര്‍മ്മാണ സാമഗ്രികളും ഉള്‍പ്പെടെയുള്ള ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. സൂറത്ത്കല്‍ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ ആറ് പേരുള്ള ഒരു ചെറിയ ബോട്ട് കണ്ടതായി എംടി എപ്പിക് സുസുയി എന്ന ട്രാന്‍സിറ്റ് കപ്പലില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന് അപകട മുന്നറിയിപ്പ് ലഭിച്ചു. പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് വിക്രം ഉടന്‍ തന്നെ അപകട സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് ഡിങ്കി ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും വേഗത്തില്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

TAGS: KARNATAKA | SHIP SINKS
SUMMARY: Cargo vessel bound for Lakshadweep sinks after being hit by massive wave

Savre Digital

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

7 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

8 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

8 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

9 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

9 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

9 hours ago