ന്യൂഡൽഹി: ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ച് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്.
ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് കൂടിയായ പായൽ കപാഡിയയ്ക്കാണ്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി (82-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും ഉയർന്ന നോമിനേഷനുകൾ നേടിയ), ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ഈ ചിത്രം മത്സരിക്കും.മികച്ച സംവിധായികയായി (ചലച്ചിത്രം), പായൽ കപാഡിയ, എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്‌സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
<br>
TAGS : ALL WE IMAGINE AS LIGHT
SUMMARY : History by All We Imagine as Light; Received two Golden Globe nominations
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…
കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത് 382 കേസുകൾ. 263 പേർ…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…