Categories: KERALATOP NEWS

ചരിത്രത്തിലാദ്യമായി 70,000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി വില 70,000 കടന്നു. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഗ്രാമിന് 8770 രൂപയും പവന് 70,160 രൂപയുമാണ് ഇന്നത്തെ വില. ഡോളറിന്‍റെ ഇടിവും യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. കേരളത്തില്‍ – ഇന്നത്തെ 24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 9,567 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 8,770 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 7,176 രൂപയുമാണ്.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച…

49 minutes ago

വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…

2 hours ago

പിഎം ശ്രീ പദ്ധതി; കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…

3 hours ago

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

4 hours ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

4 hours ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

5 hours ago