ബെംഗളൂരു: യാത്രക്കാരുടെ തിരക്കും, മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ചാമുണ്ഡി ഹിൽസിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനം അറിയിക്കും. അടുത്ത വേനലവധിക്കു മുൻപ് ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ് ധാരണ.
മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ ഇതു വഴിസാധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മലയുടെ അടിവാരത്ത് പാർക്കിങ് സൗകര്യവും ക്രമീകരിക്കും. പാർക്കിങ് ഏരിയയിൽ നിന്ന് ഹിൽസിലേക്ക് പൊതുഗതാഗത സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിലും, സംസ്ഥാനത്തെ ഹിമവദ് ഗോപാലസ്വാമി ബേട്ടയിലും സമാനമായ നിയന്ത്രണം നടപ്പാക്കുന്നുണ്ട്.
TAGS: KARNATAKA | CHAMUNDI HILLS
SUMMARY: Private vehicles might be banned at chamundi hills
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര് സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…