ബെംഗളൂരു: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്.
മൈസൂരുവിലെ രാജീവ് നഗറിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും എൻഐഎ കണ്ടെടുത്തു. ഇയാളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തതായി എൻഐഎ അറിയിച്ചു.
ചാരപ്രവൃത്തിയും, ഭീകരാക്രമണ ഗൂഢാലോചനയുമായും ബന്ധപ്പെട്ടതാണ് കേസ്. ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതേ കേസിൽ അറസ്റ്റിലായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ മെയ് ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നൂറുദ്ദീൻ ഉൾപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു.
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…