ബെംഗളൂരു: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്.
മൈസൂരുവിലെ രാജീവ് നഗറിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും എൻഐഎ കണ്ടെടുത്തു. ഇയാളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തതായി എൻഐഎ അറിയിച്ചു.
ചാരപ്രവൃത്തിയും, ഭീകരാക്രമണ ഗൂഢാലോചനയുമായും ബന്ധപ്പെട്ടതാണ് കേസ്. ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതേ കേസിൽ അറസ്റ്റിലായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ മെയ് ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നൂറുദ്ദീൻ ഉൾപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു.
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…