ബെംഗളൂരു: ചിക്കബല്ലാപുര എംഎൽഎ പ്രദീപ് ഈശ്വറിൻ്റെ കണ്ടവരയിലുള്ള ഓഫീസിന് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതർ ഓഫിസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ കൂറ്റൻ ജനലുകൾ തകർന്നു. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അക്രമിസംഘം ബൈക്കിലാണ് എത്തിയത് എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണ പുരോഗമിക്കുകയാണ്. ബുധനാഴ്ച രാവിലെ, ഡെപ്യൂട്ടി എസ്പി ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫിസിലെത്തി തെളിവെടുപ്പ് നടത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എംഎൽഎയുടെ അനുയായികൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടിമുണ്ട്.
TAGS: KARNATAKA, CRIME
KEYWORDS: Stone pelted chikaballapura mla office
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…