Categories: KARNATAKATOP NEWS

ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ബെംഗളൂരു: ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. ചിക്കമഗളുരു മല്ലെനഹള്ളി ബിണ്ടിഗ മലയിലെ ദേവിരമ്മ ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേര്‍ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീഴുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകള്‍ക്ക് പരുക്കേറ്റത്.

സമുദ്ര നിരപ്പില്‍ നിന്ന് 3000 ത്തോളം അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.

TAGS : CHIKKAMAGALURU NEWS
SUMMARY : Accident due to slip and fall while traveling to a temple on a hill in Chikkamagaluru; 12 people injured, many trapped on the hill

Savre Digital

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

56 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

2 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

3 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago