ചിക്കാഗോ: യുഎസിലെ ചിക്കാഗോ നഗരത്തില്‍ ട്രെയിനിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടന്നതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയായിരുന്നു സംഭവം. എമര്‍ജന്‍സി ഹോട്ട്ലൈന്‍ കോളിനോട് പ്രതികരിച്ച പൊലീസ് രാവിലെ ഫോറസ്റ്റ് പാര്‍ക്ക് ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും ട്രയിനില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാലാമനെ മെയ്‌വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ചിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖലകളിലൊന്നാണ് ചിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്നത്, ശരാശരി പ്രവൃത്തിദിവസത്തില്‍ 317,000-ത്തിലധികം ആളുകള്‍ ഇവിടുത്തെ ട്രെയിന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വെടിവയ്പ്പ് വാര്‍ത്ത പലരെയും ഭീതിയിലാഴ്ത്തിയിരുന്നു. ആളുകളേക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉള്ള ഒരു രാജ്യമെന്ന ഖ്യാതിയുള്ള അമേരിക്കയില്‍ തോക്ക് ആക്രമണം സാധാരണമാണ്. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ തോക്ക് അതിക്രമങ്ങള്‍ അമേരിക്കയില്‍ തുടര്‍ക്കഥയാകുന്നുണ്ട്.
<BR>
TAGS : AMERICA | SHOOTING
SUMMARY : Chicago train shooting;.Four people were killed
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…