ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനോട് (കെഎസ്സിഎ) ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജലക്ഷാമത്തിനിടെ ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് ട്രൈബ്യൂണൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ (കെഎസ്‌സിഎ) അഭ്യർത്ഥന മാനിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ അനുമതി നൽകിയെന്ന മാധ്യമ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ട്രൈബ്യൂണൽ നേരത്തെ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. സ്‌റ്റേഡിയത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവും സ്രോതസ്സും സംബന്ധിച്ച പൂർണവിവരങ്ങളടങ്ങിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം ബിഡബ്ല്യുഎസ്എസ്ബിയോട് ട്രൈബ്യുണൽ നിർദേശിച്ചിരുന്നു.
മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിദിനം ഏകദേശം 75,000 ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി)ക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റി. ഇത്തരമൊരു സാഹചര്യത്തിൽ മത്സരവേദിയിലേക്ക് ജലവിതരണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു.
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ്…
മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…
ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി.…