കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായാണ് സൂര്യാതപ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
കോഴിക്കോട്ട് ആനയാംകുന്നില്‍ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തില്‍ പോയി മടങ്ങുമ്പോള്‍ കഴുത്തില്‍ സൂര്യാതപമേല്‍ക്കുകയായിരുന്നു.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍ (44) എന്നയാള്‍ക്ക് പൊള്ളലേറ്റു. ഉച്ചയ്ക്ക് 12 ഓടെ വീടിന്റെ ടെറസിനു മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കൈയിലും കഴുത്തിലും പൊള്ളലേറ്റത്.
പത്തനംതിട്ട കോന്നിയില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയനും സൂര്യാതപമേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30ഓടെയായിരുന്നു സംഭവം.
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാളെ മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : TEMPERATURE | SUNSTROKE
SUMMARY : 3 people get sunburned in 3 districts in the state
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…