ചൂടിന് നേരിയ ആശ്വാസം; ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വേനൽമഴ

ബെംഗളൂരു: ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വേനൽമഴ ആരംഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം. ചൊവ്വാഴ്ച മുതൽ നഗരത്തിലെ ചില ഭാഗങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. ഈ വേനലിലെ ആദ്യ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. 0.01 മുതൽ 0.49 സെന്റീമീറ്റർ വരെയാണ് നഗരത്തിൽ മഴ രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ, ചാറ്റൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.

നഗരത്തിലും എച്ച്എഎൽ വിമാനത്താവളത്തിലെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും പ്രദേശങ്ങളിൽ സാധാരണയിലും താഴെയുള്ള താപനില റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശമാണ് അനുഭവപ്പെട്ടത്. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

അതേസമയം, വരുന്ന രണ്ട് ദിവസങ്ങള്‍ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഐഎംഡി അറിയിച്ചു. മാർച്ച് 20ന് ശേഷം ബെംഗളൂരുവിലും തെക്കൻ കർണാടകയുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചേക്കും. വ്യാഴാഴ്ച നഗരത്തിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം. ഇടിമിന്നലിനും സാധ്യതയുണ്ട്. താപനില 19 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

TAGS: BENGALURU | RAIN
SUMMARY: Bengaluru witness slight moderate rain

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

6 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

7 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

9 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

9 hours ago