വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക. ചെക്പോസ്റ്റില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാല്‍നടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ നടത്തുന്ന തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററില്‍ എത്തിച്ച് തിരച്ചില്‍ നടത്തും. കല്പറ്റയില്‍ നിന്നാണ് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലി മേഖലയില്‍ എത്തുക.
ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഫയർഫോഴ്സും തണ്ടർബോള്‍ട്ടും തിരച്ചിലില്‍ പങ്കാളികളാവും. മുണ്ടക്കൈ ദുരന്തത്തില്‍ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
TAGS : KSRTC | WAYANAD LANDSLIDE
SUMMARY : KSRTC will resume regular services to Churalmala
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…