ബെംഗളൂരു: ചെക്ക് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെ വീണ്ടും നടപടിക്കൊരുങ്ങി ബിബിഎംപി. നികുതി കുടിശ്ശിക തീർപ്പാക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ മാളിനെതിരെ ബിബിഎംപി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് 1.7 കോടി രൂപയുടെ ചെക്ക് മാൾ മാനേജ്മെന്റ് ബിബിഎംപിക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ചെക്ക് ബൗൺസ് ആയതോടെ മാളിനെതിരെ നടപടി എടുക്കുമെന്ന് ബിബിഎംപി വ്യക്തമാക്കി.
അടുത്തിടെ ധോത്തി ധരിച്ചെത്തിയ കർഷകനായ ഫക്കീരപ്പയ്ക്ക് പ്രവേശനം നിഷേധിച്ചതിന് ജിടി വേൾഡ് മാൾ മാനേജ്‌മെൻ്റിനെതിരെ മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
നികുതി അടക്കാത്തതിനാൽ ശനിയാഴ്ച മാൾ അടക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നെങ്കിലും ചെക്ക് നൽകി മാൾ മാനേജ്മെന്റ് നടപടി തടയുകയായിരുന്നു. എന്നാൽ ചെക്ക് ബൗൺസ് ആയതോടെ ചീഫ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മാൾ പൂട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബിബിഎംപി നടത്തുന്നുണ്ടെന്ന് ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
TAGS: BENGALURU | GT WORLD MALL
SUMMARY: GT Mall faces threat of closure again after cheque towards tax dues bounces
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…