ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ഹൈവേയിൽ (എൻഎച്ച് 44) റാണിപേട്ടിലെ വാലാജ വള്ളിവേടിനു സമീപം കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള എട്ട് ഹൈ-എൻഡ് കാറുകളുടെ ശേഖരവുമായി വന്ന ലോറിക്കാണ് തീപിടിച്ചത്.
ചൊവ്വാഴ്ച രാത്രി പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് പാതയിൽ വാഹനം നിർത്തിയിട്ടുരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഡ്രൈവർ ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാസിക് സ്വദേശിയായ ഡ്രൈവർ എൽ.സോനു യാദവ് (43), ക്ലീനർ കെ. മനീഷ് (26) എന്നിവർ വാഹനത്തിൽ നിന്ന് ഇറങ്ങി. ഈ സമയം കൊണ്ട് ലോറിക്ക് തീപിടിക്കുകയായിരുന്നു.
സോനു ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാലാജ പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES| FIRE
SUMMARY: Container lorry catches fire in daylight
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…