ചെമ്മീൻ കറി കഴിച്ച് അലർജിയായി ചികിത്സയിലിരിക്കെ യുവതി മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റ് ആയിരുന്ന പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണ് മരിച്ചത്.
ആറാം തീയതിയാണ് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചത്. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു.
ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പോലീസ് പറഞ്ഞു.
The post ചെമ്മീൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പിന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ച് നടന്‍ ജഗദീഷ്. വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ…
തിരുവനന്തപുരം: ഉല്ലാസയാത്രയെന്ന വ്യാജേന കുട്ടികള്‍ക്കൊപ്പം കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന…
കൊച്ചി: നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ്…
ചെന്നൈ: നടി ഖുഷ്‌ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍…
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…