ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,137 വോട്ടാണ് ലഭിച്ചത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലവുമായി താരതമ്യം ചെയ്‌താല്‍ എല്‍ഡിഎഫിന് ഇത് വമ്പിച്ച മുന്നേറ്റമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്. മുന്‍ എംഎല്‍എ യുആർ പ്രദീപിനെ എല്‍ഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസ് യുഡിഎഫിൻ്റെ സാരഥിയായി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു.
ഭരണവിരുദ്ധ വികാരമില്ലെന്ന് മാത്രമല്ല 11000 കടന്ന ലീഡ് നില ഇടത് കോട്ടയെ ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. 1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന്‍ വിജയിച്ചത് 39400 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. 2016ൽ യു.ആർ. പ്രദീപ് തന്നെ ഇവിടെ ജയിച്ചത് 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. അതു മറികടക്കാൻ ഇത്തവണ സാധിച്ചു.
<bR>
TAGS : BYPOLL RESULT
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…